Tue, 9 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : India Boc

രാ​ഹു​ലി​ന്‍റെ ഇ​ട​ത് വി​രു​ദ്ധ പ​രാ​മ​ർ​ശം, ഇ​ന്ത്യ സ​ഖ്യ യോ​ഗ​ത്തി​ൽ പ്ര​തി​രോ​ധ​ത്തി​ലാ​യി കോ​ൺ​ഗ്ര​സ്

‌ന്യൂ​ഡ​ൽ​ഹി: ഇ​ട​തു​പ​ക്ഷം ഇ​പ്പോ​ൾ യ​ഥാ​ർ​ഥ ഇ​ട​ത​ല്ലാ​താ​യി മാ​റി​യി​രി​ക്കു​ന്നു​വെ​ന്ന കോ​ൺ​ഗ്ര​സ് നേ​താ​വ് രാ​ഹു​ൽ ഗാ​ന്ധി​യു​ടെ പ​രാ​മ​ർ​ശ​ത്തെ ചോ​ദ്യം ചെ​യ്ത് ഇ​ട​ത് നേ​താ​ക്ക​ളാ​യ ജോ​ൺ ബ്രി​ട്ടാ​സും ഡി. ​രാ​ജ​യും. കേ​ര​ള​ത്തി​ലേ​ക്ക് അ​ദാ​നി​യെ ക്ഷ​ണി​ച്ച​ത് ക​മ്മ്യൂ​ണി​സ്റ്റ് സ​ർ​ക്കാ​രാ​ണെ​ന്ന രാ​ഹു​ൽ ഗാ​ന്ധി​യു​ടെ പ​ര​മാ​ർ​ശ​മാ​ണ് ത​ർ​ക്ക​ങ്ങ​ൾ വ​ഴി​വെ​ച്ച​ത്. സി​പി​എം കേ​ന്ദ്ര​ക​മ്മി​റ്റി അം​ഗ​വും രാ​ജ്യ​സ​ഭാ എം​പി​യു​മാ​യ ജോ​ൺ ബ്രി​ട്ടാ​സും രാ​ഹു​ലി​ന്‍റെ ഇ​ട​ത് വി​രു​ദ്ധ പ​രാ​മ​ർ​ശ​ങ്ങ​ളെ ചോ​ദ്യം ചെ​യ്ത് രം​ഗ​ത്തെ​ത്തി.

തി​രു​വ​ന​ന്ത​പു​ര​ത്തെ വി​ഴി​ഞ്ഞം അ​ന്താ​രാ​ഷ്ട്ര തു​റ​മു​ഖ പ​ദ്ധ​തി ന​ട​പ്പാ​ക്കാ​ൻ അ​ദാ​നി ഗ്രൂ​പ്പി​നെ ക്ഷ​ണി​ച്ച​ത് എ​ൽ​ഡി​എ​ഫ് സ​ർ​ക്കാ​രാ​ണെ​ന്ന വാ​ദം രാ​ഹു​ൽ ഉ​ന്ന​യി​ച്ച​ത്. എ​ന്നാ​ൽ ഈ ​അ​വ​കാ​ശ​വാ​ദം പൂ​ർ​ണ​മാ​യും തെ​റ്റാ​ണെ​ന്നും 2011-2016 കാ​ല​ഘ​ട്ട​ത്തി​ൽ ഉ​മ്മ​ൻ ചാ​ണ്ടി​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള കോ​ൺ​ഗ്ര​സ് സ​ർ​ക്കാ​രാ​ണ് വി​ഴി​ഞ്ഞം തു​റ​മു​ഖ പ​ദ്ധ​തി അ​ദാ​നി പോ​ർ​ട്സി​ന് കൈ​മാ​റി​യ​തെ​ന്നും 2015 ഡി​സം​ബ​റി​ൽ ഉ​മ്മ​ൻ ചാ​ണ്ടി ത​ന്നെ​യാ​ണ് ഈ ​പ​ദ്ധ​തി​ക്ക് ത​റ​ക്ക​ല്ലി​ട്ട​തെ​ന്നും ബ്രി​ട്ടാ​സ് ചൂ​ണ്ടി​ക്കാ​ട്ടി.

സ​ഖ്യ​ക​ക്ഷി​ക​ളു​ടെ ക​ടു​ത്ത വി​മ​ർ​ശ​ന​ങ്ങ​ൾ​ക്കി​ട​യി​ൽ യാ​ഥാ​ർ​ത്ഥ്യം മ​ന​സി​ലാ​ക്കാ​തെ​യു​ള്ള രാ​ഹു​ലി​ന്‍റെ ഈ ​പ്ര​സ്താ​വ​ന കൂ​ടി വ​ന്ന​തോ​ടെ 'ഇ​ന്ത്യ' സ​ഖ്യ​യോ​ഗ​ത്തി​ൽ കോ​ൺ​ഗ്ര​സ് പൂ​ർ​ണ​മാ​യും പ്ര​തി​രോ​ധ​ത്തി​ലാ​യ​താ​യാ​ണ് റി​പ്പോ​ർ​ട്ടു​ക​ൾ.

Latest News

Corehub Up